തൃശൂർ: ശ്വാസകോശരോഗ ചികിത്സാ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി കെയർമെഡിന്റെ സംസ്ഥാന സമ്മേളനം ഇന്നു മുതൽ ഞായറാഴ്ച വരെ തൃശൂരിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള ശിൽപശാല ഗവ. മെഡിക്കൽ കോളജ്, അമല മെഡിക്കൽകോളജ്, മണ്ണുത്തി വെറ്ററിനറി കോളജ് എന്നിവിടങ്ങളിൽ നടക്കും.
ഇന്നു വൈകുന്നേരം ഹോട്ടൽ അശോക ഇന്നിൽ നടക്കുന്ന സെമിനാറിൽ പന്നിപ്പനി ശ്വാസകോശത്തിൽ വരുത്തുന്ന അണുബാധയെക്കുറിച്ചു ചർച്ച ചെയ്യും. നാളെ വൈകുന്നേരം 7.30ന് മന്ത്രി സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
വൃക്ഷത്തൈ വിതരണം മന്ത്രി വി.എസ്. സുനിൽകുമാറും ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ. തോമസ് ജോർജ്, സെക്രട്ടറി ഡോ. ജൂഡോ, സംസ്ഥാന സെക്രട്ടറി ഡോ. ഡേവിസ് പോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശ്വാസകോശ രോഗ വിദഗ്ധ സമ്മേളനം ഇന്നു മുതൽ
01:52 AM May 17, 2019 | Deepika.com