മൂ​ല്യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കാ​ൻ കു​ട്ടി​ക​ൾ ശ്ര​ദ്ധി​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി

01:40 AM May 17, 2019 | Deepika.com
കൊ​​​ച്ചി: മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യു​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ർ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പി​​​ന്‍റെ (സൈം) ​​​കൊ​​​ച്ചി കാ​​​ന്പ​​​സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ കത്തോലി​​​ക്കാ കോ​​​ള​​​ജു​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ലീ​​​ഡ​​​ർ​​​ഷി​​​പ്പ് ക്യാ​​​ന്പി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​മൂ​​​ഹി​​​ക​​​വും രാ​​​ഷ്്‌ട്രീയ​​​വും ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും സ​​​ഭാ സം​​​ബ​​​ന്ധ​​​മാ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ചോ​​​ദി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ ക​​​ർ​​​ദി​​​നാ​​​ൾ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ സ​​​ഭ ഒ​​​രി​​​ക്ക​​​ലും ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​തി​​​നെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ഭ​​​യ്ക്കു​​​ള്ള​​​തെ​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

സ​​​ങ്കു​​​ചി​​​ത​​​മാ​​​യി ചി​​​ന്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്പോ​​​ൾ കു​​​ടും​​​ബ​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും വി​​​ള്ള​​​ലു​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ക​​ർ​​ദി​​നാ​​ൾ പ്ര​​​ശം​​​സി​​​ച്ചു.

ച​​​ട​​​ങ്ങി​​​ൽ സൈം ​​​പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. സി​​​റി​​​യ​​​ക്, സൈം ​​​കൊ​​​ച്ചി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ആ​​​ർ. ന​​​ന്ദ​​​ഗോ​​​പാ​​​ൽ, റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, അ​​​സോ​​​സി​​​യേ​​​റ്റ് ഡീ​​​ൻ ര​​​ഞ്ജ​​​ന വ​​​ർ​​​ഗീ​​​സ്, സി​​​സ്റ്റ​​​ർ മേ​​​ഴ്സി​​​ക്കു​​​ട്ടി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ 25 മു​​​ത​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ലീ​​​ഡ​​​ർ​​​ഷി​​​പ്പ് ക്യാ​​​ന്പി​​​ൽ ഇ​​​തി​​​നോ​​​ട​​​കം നി​​​ര​​​വ​​​ധി​​​പേ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ച്ചു. ക്യാ​​​ന്പ് ഈ ​​​മാ​​​സം 25ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.