മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന: പ്ര​ധാ​നി പി​ടി​യി​ല്‍

01:40 AM May 17, 2019 | Deepika.com
ആ​​​ലു​​​വ: വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഉ​​ൾ​​പ്പെ​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ചു ന​​​ല്‍​കി​​​യി​​​രു​​​ന്ന കാ​​​ക്ക​​​നാ​​​ട് അ​​​ത്താ​​​ണി​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന കൊ​​​ല്ലം ക​​​ട​​​ക്കാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ "സ്​​​നി​​​പ്പ​​​ര്‍ ഷേ​​​ക്ക്' എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖ് (22) പി​​​ടി​​​യി​​​ലാ​​​യി. ഇ​​​യാ​​​ളു​​​ടെ പ​​​ക്ക​​​ല്‍നി​​​ന്ന് 120 നൈ​​​ട്രോ​​​സെ​​​പാം മ​​​യ​​​ക്കു​​മ​​​രു​​​ന്നു ഗു​​​ളി​​​ക​​​ക​​​ള്‍ എ​​​ക്​​​സൈ​​​സ് ഷാ​​​ഡോ ടീം ​​പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

സേ​​​ല​​​ത്തു​​നി​​​ന്നു മ​​​യ​​​ക്കു​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​യി​​​രു​​​ന്ന ര​​​ണ്ടു യു​​​വാ​​​ക്ക​​​ളെ 90 നൈ​​​ട്രോ​​​സെ​​​പാം ഗു​​​ളി​​​ക​​​ക​​​ളു​​​മാ​​​യി ഈ ​​​മാ​​​സം ആ​​​ദ്യം ആ​​​ലു​​​വ എ​​​ക്​​​സൈ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണു മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖി​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സേ​​​ലം, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള ല​​​ഹ​​​രി​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഇ​​​യാ​​​ള്‍ അ​​​വി​​​ടെ​​നി​​​ന്നു വ​​​ന്‍​തോ​​​തി​​​ല്‍ മ​​​യ​​​ക്കു​​മ​​​രു​​​ന്നു​ വാ​​​ങ്ങി ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍​ക്ക് എ​​​ത്തി​​​ച്ചു​​കൊ​​​ടു​​​ക്ക​​​യാ​​​ണു ചെ​​​യ്തി​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​ന്‍റെ വി​​​വി​​​ധ​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഇ​​​യാ​​​ള്‍​ക്ക് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ ഉ​​​ള്ള​​​താ​​​യും പ​​​റ​​​യു​​​ന്നു.

സ്​​​കൂ​​​ള്‍ കോ​​​ള​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ഇ​​​യാ​​​ളു​​​ടെ ഇ​​​ര​​​ക​​​ള്‍. ഇ​​​വ​​രു​​​മാ​​​യി സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ച​​ശേ​​​ഷം ആ​​​ദ്യം സൗ​​​ജ​​​ന്യ​​​മാ​​​യി മ​​​യ​​​ക്കു​​മ​​​രു​​​ന്നു​ ന​​​ല്കി വ​​​ല​​​യി​​​ലാ​​​ക്കും. ഇ​​​യാ​​​ളു​​​ടെ ഫോ​​​ണ്‍ കോ​​​ള്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളും വീ​​​ട്ട​​​മ്മ​​​മാ​​​രും​​വ​​​രെ കെ​​​ണി​​​യി​​​ല്‍ പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് എ​​​ക്​​​സൈ​​​സ് ന​​​ല്​കു​​​ന്ന സൂ​​​ച​​​ന.

ആ​​​ലു​​​വ​​​യി​​​ലെ ഏ​​​ജ​​​ന്‍റി​​​ന് മ​​​യ​​​ക്കു​​മ​​​രു​​​ന്നു കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് ആ​​​ലു​​​വ യു​​സി കോ​​​ള​​​ജി​​​ന് സ​​​മീ​​​പം നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ളെ എ​​​ക്​​​സൈ​​​സ് ഷാ​​​ഡോ ടീം ​​​പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ല​​​ഹ​​​രി​​​യി​​​ലാ​​​യി​​രു​​ന്ന ഇ​​​യാ​​​ള്‍ അ​​​ല്പ​​​സ​​​മ​​​യം പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി​​​യെ​​​ങ്കി​​​ലും ഷാ​​​ഡോ ടീം ​​​ഇ​​​യാ​​​ളെ കീ​​​ഴ്​​​പ്പെ​​​ടു​​​ത്തി. നൈ​​​ട്രോ​​​സെ​​​ഫാം ഗു​​​ളി​​​ക​​​ക​​​ള്‍ 40 എ​​​ണ്ണം കൈ​​​വ​​​ശം വ​​യ്ക്കു​​​ന്ന​​​ത് 10 വ​​​ര്‍​ഷം വ​​​രെ ക​​​ഠി​​​ന ത​​​ട​​​വ് ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ്.

ഇ​​​ന്‍​സ്​​​പെ​​​ക്ട​​​ര്‍ ടി.​​​കെ. ഗോ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രി​​​വ​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ എ.​​​ബി. സ​​​ജീ​​​വ്കു​​​മാ​​​ര്‍, പ്ര​​​സ​​​ന്ന​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണു പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡ​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ആ​​​ലു​​​വ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​യാ​​​ളെ റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു.