അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്ക​രു​തെ​ന്നു കോ​ട​തി

01:34 AM May 16, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ.​​എം.​ മാ​​ണി​​യു​​ടെ അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങി​​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​​യ​​ർ​​മാ​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​രു​​തെ​​ന്ന് കോ​​ട​​തി ഉ​​ത്ത​​ര​​വ്.​​കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്- എം ​കൊ​​ല്ലം ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് നാ​​ലാം അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പാ​​ർ​​ട്ടി നി​​യ​​മാ​​വ​​ലി അ​​നു​​സ​​രി​​ച്ച് മാ​​ത്ര​​മേ ചെ​​യ​​ർ​​മാ​​നെ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​വൂ എ​​ന്നാ​​ണ് കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം.​ കെ.​​എം.​​മാ​​ണി അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങി​​നി​​ടെ പു​​തി​​യ ചെ​​യ​​ർ​​മാ​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ഒ​​രു വി​​ഭാ​​ഗം പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു എ​​ന്ന് ഹ​​ർ​​ജി​​യി​​ൽ ആ​​രോ​​പി​​ക്കു​​ന്നു.

എ​​ന്നാ​​ൽ ഇ​​ട​​ക്കാ​​ല സ്റ്റേ ​​വേ​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ വാ​​ദം പി​​ന്നീ​​ട് പ​​രി​​ഗ​​ണി​​ക്കാം എ​​ന്ന കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.​ കേ​​സി​​ന്‍റെ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ കോ​​ട​​തി വെ​​ള്ളി​​യാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കും.​ ജി​​ല്ലാ കോ​​ട​​തി അ​​വ​​ധി​​യാ​​യ​​തി​​നാ​​ൽ വെ​​ക്കേ​​ഷ​​ൻ കോ​​ട​​തി​​യാ​​യ നാ​​ലാം അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യാ​​ണ് ഹ​​ർ​​ജി പ​​രി​​ഗ​​ണി​​ച്ച​​ത്.