നീ​ലേ​ശ്വ​രം പ​രീ​ക്ഷ ത​ട്ടി​പ്പ്; വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ണ്ടും പ​രീ​ക്ഷ​യെ​ഴു​തും

01:34 AM May 16, 2019 | Deepika.com
കോഴിക്കോട്: മുക്കം നീ​​​ലേ​​​ശ്വ​​​രം സ്കൂ​​​ളി​​​ൽ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​ർ തി​​​രു​​​ത്തി അ​​​ധ്യാ​​​പ​​​ക​​​ന്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി പ​​​രീ​​​ക്ഷ വീ​​​ണ്ടും എ​​​ഴു​​​ത​​​ണ​​​മെ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍​ദേ​​​ശം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു. ര​​​ണ്ടു കു​​​ട്ടി​​​ക​​​ളോ​​​ടാ​​​ണ് ഇം​​​ഗ്ലീ​​​ഷ് പ​​​രീ​​​ക്ഷ വീ​​​ണ്ടും എ​​​ഴു​​​താ​​​ൻ അ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. തീ​​​രു​​​മാ​​​നം കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ ആ​​​ദ്യം എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.

വ​​​രു​​​ന്ന സേ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​പ്പം വീ​​​ണ്ടും പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ കു​​​ട്ടി​​​ക​​​ൾ അ​​​പേ​​​ക്ഷ ന​​​ൽ​​​കി. അ​​​തേ​​​സ​​​മ​​​യം, നീ​​​ലേ​​​ശ്വ​​​രം സ്കൂ​​​ളി​​​ലെ പ​​​രീ​​​ക്ഷ ആ​​​ൾ​​​മാ​​​റാ​​​ട്ട കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​ൻ നി​​​ഷാ​​​ദ് വി. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി ജി​​​ല്ലാ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ൾ​​​ക്ക് പ​​​ക​​​രം താ​​​ൻ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ൻ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ​​​രീ​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള പ്രി​​​ൻ​​​സി​​​പ്പ​​​ല​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്ന് നി​​​ഷാ​​​ദി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​തി​​​നു​​​വി​​​രു​​​ദ്ധ​​​മാ​​​യി കു​​​റ്റം പൂ​​​ർ​​​ണ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന മൊ​​​ഴി​​​യാ​​​ണ് നേ​​​ര​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് രേ​​​ഖാ​​​മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്.

മ​​​റ്റ് പ്ര​​​തി​​​ക​​​ളും ഇ​​​ന്ന് ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യേ​​​ക്കും. ​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചു. റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ങ്ക് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.