കോട്ടയം: അന്തരിച്ച കേരളാ കോണ്ഗ്രസ്- എം ചെയർമാൻ കെ.എം. മാണിയുടെ 41-ാം ചരമദിനമായ 17നു കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിക്കും. രാവിലെ ഒന്പതിനു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ കുർബാനയും കബറിടത്തിൽ ഒപ്പീസും നടത്തും.
41-ാം ചരമദിനത്തോട് അനുബന്ധിച്ചു പാലാ നിയോജകമണ്ഡലത്തിലെ എല്ലാ അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ബാലമന്ദിരങ്ങളിലും ഉച്ചയ്ക്കു ഭക്ഷണം നൽകും. 18, 19 തീയതികളിൽ മറ്റ് ജില്ലകളിലും കാരുണ്യദിനം ആചരിക്കും.
കെ.എം. മാണിയുടെ 41-ാം ചരമദിനം കാരുണ്യദിനമായി ആചരിക്കും
12:41 AM May 15, 2019 | Deepika.com