റിപ്പോർട്ട് ഉടൻ നൽകുമെന്ന് ഡോ. വിവേകാനന്ദൻ

12:29 AM May 15, 2019 | Deepika.com
കോഴിക്കോട്: മുക്കം നീലേശ്വരം ഹവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാ​​ർ​​ഥി​​ക​​ൾ​​ക്കുവേ​​ണ്ടി അ​​ധ്യാ​​പ​​ക​​ൻ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ സം​​ഭ​​വ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ഴു​​തി​​യ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ ല​​ഭി​​ക്കാ​​ത്ത​​തു കൊ​​ണ്ടാ​​ണ് വീ​​ണ്ടും പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ നി​​ർ​​ദ്ദേ​​ശി​​ച്ച​​തെ​​ന്നും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഒ​​രു വ​​ർ​​ഷം ന​​ഷ്ട​​പ്പെ​​ടാ​​തി​​രി​​ക്കാ​​നു​​ള്ള ഒ​​രേ​​യൊ​​രു പോം​​വ​​ഴി വീ​​ണ്ടും പ​​രീ​​ക്ഷ എ​​ഴു​​തു​​ക​​യെ​​ന്ന​​താ​​ണെ​​ന്നും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഡോ .​​എ​​സ്.എ​​സ്. വി​​വേ​​കാ​​ന​​ന്ദ​​ൻ.

വീ​​ണ്ടും പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​സ​​മ്മ​​തി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മൊ​​ഴി​​യെ​​ടു​​ക്ക​​ൽ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ർ​​ട്ട് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​ട​​ർ സ​​ർ​​ക്കാ​​രി​​ന് സ​​മ​​ർ​​പ്പി​​ക്കും. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വ​​കു​​പ്പു​​മാ​​ണ് വി​​ഷ​​യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക.