ഹ​ർ​ത്താ​ൽ: ഹ​ർ​ജി പിന്നീട് പ​രി​ഗ​ണി​ക്കും

01:00 AM May 14, 2019 | Deepika.com
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല ഹ​​​ർ​​​ത്താ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​റും പി​​​എ​​​സ്‌​​സി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യെ സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ എ​​​തി​​​ർ​​​ത്തു.

വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ട​​​തി​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ച്ചു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 325 കേ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കാ​​​ൻ ഒ​​​റ്റ​​​ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്നു ഹ​​​ർ​​​ജി വേ​​​ന​​​ല​​​വ​​​ധി​​​ക്കു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​വ​​​തി​​​ക​​​ൾ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ജൂ​​​ണ്‍ ര​​​ണ്ടി​​​നു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​ത്തെ ഹ​​​ർ​​​ത്താ​​​ലി​​​ലു​​​ണ്ടാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​മ​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ന്ന നി​​​ല​​​യ്ക്കാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.