സ്വ​കാ​ര്യ സ്വാ​ശ്ര​യ​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള​വ​ർ​ക്കു പ്ര​വേ​ശ​നം: അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം ഇ​ന്നുമു​ത​ൽ

01:27 AM May 13, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ എം​​​ബി​​​ബി​​​എ​​​സ് കോ​​​ഴ്സി​​​നു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നുമു​​​ത​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ക​​​ഴി​​​ഞ്ഞ 10ന് ​​​സു​​​പ്രീംകോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണി​​​ത്.

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കേ​​​ന്ദ്ര ക്വോ​​​ട്ടാ​​​യി​​​ൽ നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ല്കു​​​ന്ന രീ​​​തി​​​യി​​​ൽ സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് കോ​​​ട​​​തി വി​​​ധി. ഈ ​​​വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഈ ​​​മാ​​​സം 20 വ​​​ര​​​യൊ​​​ണ് അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള സ​​​മ​​​യം.

കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തി​​​ന​​​കം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽനി​​​ന്നും ആ​​​ർ​​​ക്കിടെ​​​ക്ച​​​ർ (ബി​​​ആ​​​ർ​​ക്), മെ​​​ഡി​​​ക്ക​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളും ( എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ) എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പു​​​തു​​​താ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കീം 2019 ​​​മു​​​ഖേ​​​ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഫാ​​​ർ​​​മ​​​സി, മെ​​​ഡി​​​ക്ക​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളുംഎ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, മെ​​​ഡി​​​ക്ക​​​ലും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളും എ​​​ന്നി​​​വ പ്ര​​​സ്തു​​​ത അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും വി​​​ട്ടു​​​പോ​​​യ രേ​​​ഖ​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. കൂ​​​ടാ​​​തെ മു​​മ്പു സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ൽ ഫാ​​​ർ​​​മ​​​സി(​​​ബി​​​ഫാം) കോ​​​ഴ്സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ വി​​​ട്ടു​​​പോ​​​യ​​​വ​​​രും എ​​​ന്നാ​​​ൽ 2019 ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യു​​​ടെ പേ​​​പ്പ​​​ർ ഒ​​​ന്ന് എ​​​ഴു​​​തി​​​യ​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള പ​​​ക്ഷം ഫാ​​​ർ​​​മ​​​സി കോ​​​ഴ്സ് പ്ര​​​സ്തു​​​ത അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രമുണ്ട്.

പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്നു മു​​​ത​​​ൽ ഈ ​​​മാ​​​സം 20ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​റു​​​ടെ www. cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യം ഉ​ണ്ട് .