കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് കരിസ്മാറ്റിക് നവീകരണ സമിതിയുടെ (കെസിസിആർഎസ്ടി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കമ്മീഷൻ ചെയർമാൻ ബിഷപ് സാമൂവൽ മാർ ഐറേനിയൂസിന്റെ നേതൃത്വത്തിൽ കളമശേരി എമ്മാവൂസിൽ നടന്ന വാർഷികപൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഫാ. ജോസഫ് താമരവെളിയാണു (എറണാകുളം-അങ്കമാലി) സമിതി ചെയർമാൻ. വൈസ് ചെയർമാനായി സെബാസ്റ്റ്യൻ താന്നിക്കലിനെയും (കാഞ്ഞിരപ്പള്ളി), സെക്രട്ടറിയായി ഡോ. കൊച്ചുറാണി ജോസഫിനെയും (എറണാകുളം-അങ്കമാലി) തെരഞ്ഞെടുത്തു. ഫാ. ജോസഫ് എൽക്കിൻ (തിരുവനന്തപുരം), സിസ്റ്റർ മഹിമ (എറണാകുളം-അങ്കമാലി), വിമൽ ആൽബർട്ട് (കൊല്ലം), ഡോ. ബീന സാബു (പാലാ), സന്തോഷ് തലച്ചിറ (തലശേരി), ഷിബു ജോസഫ് (താമരശേരി) എന്നിവരാണു കമ്മിറ്റി അംഗങ്ങൾ. മൂന്നു വർഷമാണു കാലാവധി.
കാത്തലിക് കരിസ്മാറ്റിക് നവീകരണ സമിതിക്കു പുതിയ നേതൃത്വം
02:17 AM May 12, 2019 | Deepika.com