ലേലം പൊടിപൂരം; പൂവൻകോഴിക്കു വില ലക്ഷത്തിനു മേൽ

01:53 AM May 12, 2019 | Deepika.com
കോ​ട്ട​യം: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ലേ​ലം ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ഒ​രു പൂ​വ​ൻകോ​ഴി​ക്കു വി​ല ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ.

കോ​ട്ട​യം ന​ട്ടാ​ശേ​രി പൊ​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കോ​ഴി​ലേ​ല​ത്തി​ലാ​ണ് ആ​ദ്യ​ത്തെ കോ​ഴി​ക്ക് ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വി​ല വ​ന്ന​ത്. കോ​ട്ട​യം സ്വ​ദേ​ശി​യും കോ​യ​ന്പ​ത്തൂ​രി​ൽ സ്ഥി​രം താ​മ​സ​ക്കാ​ര​നു​മാ​യ മ​നോ​ജ് മ​ണ്ണൂ​രാ​ണു കോ​ഴി ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. ലേ​ല​ത്തി​ൽ ആ​ദ്യ​ത്തെ കോ​ഴി​ക്കു പൊ​ന്നുംകോ​ഴി​യെ​ന്ന പേ​രി​ലാ​ണു ലേ​ലം ന​ട​ക്കു​ന്ന​ത്. മ​റ്റു കോ​ഴി​ക​ൾ​ക്ക് 10,000 രൂ​പ​യും 5000 രൂ​പ​യ്ക്കും വ​രെ ലേ​ലം ന​ട​ന്ന​താ​യി പ​ള്ളി പ​ള്ളി അ​നി​ൽ കെ. ​കു​ര്യ​ൻ നെ​ച്ചി​ക്കാ​ട്ട് പ​റ​ഞ്ഞു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന വി​ല​യ്ക്കു ലേ​ലം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വില ഉയരുന്നത് ആ​ദ്യ​മാ​ണെന്നു പ​ള്ളി സെ​ക്ര​ട്ട​റി ഷി​ജു ഏ​ബ്ര​ഹാം ചി​റ​യി​ൽ പ​റ​ഞ്ഞു.