കോട്ടയം: സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ്, അംഗീകൃത സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.
അർഹരായവർ 31 നകം വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും പേരിൽ ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം. നിലവിൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.
ഒഇസി ഗ്രാന്റ് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ നൽകും
12:36 AM May 12, 2019 | Deepika.com