കോട്ടയം: പൊതുവിതരണ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്നു കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി. റേഷൻ കടകളിൽ എല്ലാ ഇനത്തിലുമുള്ള ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണം.
വ്യാപാരികളുടെ അക്കൗണ്ടിൽ വേതനം ലഭ്യമാക്കാനുള്ള നടപടികൾ വൈകരുത്. പരാതി പറയുന്ന റേഷൻ വ്യാപാരികളോടു ചില ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നു. തുല്യ ജോലിക്കു തുല്യതേവനം എന്ന നിലയിൽ റേഷൻ വിതരണ മേഖല ഏകീകരിക്കണമെന്നു ഫെഡറേഷൻ വൈസ്പ്രസിഡന്റ് ബാബു കെ. ജോർജ്, ഓർഗനൈസിംഗ് സെക്രട്ടറി പി.ജി. പ്രിയൻകുമാർ, ജോയിന്റ് സെക്രട്ടറി കെ.പി. സുധീർ എന്നിവർ ആവശ്യപ്പെട്ടു.
റേഷൻ വിതരണം: പ്രശ്നങ്ങൾ പരിഹരിക്കണം
12:36 AM May 12, 2019 | Deepika.com