ബൈക്കപകടത്തിൽ പരിക്കേറ്റ് യുവാവ് മരിച്ചു

12:52 AM May 11, 2019 | Deepika.com
അ​ടി​മാ​ലി: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​ന്നൂ​റേ​ക്ക​റി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം​നി​ര​പ്പ് ചെ​ത്തി​ക്കോ​ട് കു​ന്നു​മ്മേ​ൽ മു​ര​ളി​യു​ടെ മ​ക​ൻ വൈ​ശാ​ഖ് (20) ആ​ണ് ത​ല​ക്കേ​റ്റ ഗു​രു​ത​ര​പ​രി​ക്കു മൂ​ലം മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം.

വൈ​ശാ​ഖും സു​ഹൃ​ത്താ​യ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി തൈ​പ്പ​റ​ന്പി​ൽ ടി​ബി​നും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ, വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി പെ​രു​ന്പി​ള്ളി​കു​ന്നേ​ൽ ലൈ​ജു​വി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു വീ​ണ വൈ​ശാ​ഖി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ടി​ബി​നെ​യും ലൈ​ജു​വി​നെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​ശാ​ഖും ടി​ബി​നും വെ​ള്ളി​യാ​ഴ്ച മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു പോ​കാ​നാ​യി അ​ടി​മാ​ലി​യി​ൽ​നി​ന്നു ഇ​രു​ന്നൂ​റേ​ക്ക​റി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ലൈ​ജു​വി​ന്‍റെ ബൈ​ക്ക് നി​ര​ങ്ങി​നീ​ങ്ങി വൈ​ശാ​ഖി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ച്ച​താ​കാ​മെ​ന്നാ​ണു പ്ര​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി ടി​വി​യി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. ര​ജ​നി​യാ​ണ് മാ​താ​വ്. വ​ന്ദ​ന സ​ഹോ​ദ​രി​യാ​ണ്.