പ്ലസ് വൺ ക്ലാസുകൾ ജൂ​ണ്‍ മൂ​ന്നു മുതൽ

01:28 AM May 09, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ​ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ​നി​​ന്നു വ്യ​​ത്യ​സ്ത​മാ​​യി ഒ​​ന്നാം വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ക്ലാ​​സു​​ക​​ൾ ഈ ​​വ​​ർ​​ഷം ജൂ​​ൺ മൂന്നിനു തു​ട​ങ്ങും. സി​​ബി​​എ​​സ്ഇ, ഐ​​സി​​എ​​സ്ഇ പ​​ത്താം ക്ലാ​​സ് ഫ​​ലം ഉ​​ൾ​​പ്പെ​​ടെയു​​ള്ള എ​​ല്ലാ പ​​രീ​​ക്ഷാ ഫ​​ല​​ങ്ങ​​ളും പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാണിത്.

ഒ​​ന്നു​​മു​​ത​​ൽ പ്ല​​സ് ടു ​​വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ൾ ജൂ​​ണി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു​​വെ​​ന്ന പ്ര​​ത്യേ​​ക​​തകൂ​​ടി ഉ​​ണ്ടാ​​കും ഇ​​ത്ത​​വ​​ണ. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ജൂ​​ണ്‍ അ​​വ​​സാ​​ന വാ​​ര​​ത്തി​​ലോ ജൂ​​ലൈ ആ​​ദ്യ വാ​​ര​​ത്തി​​ലോ ആ​​യി​​രു​​ന്നു പ്ല​​സ് വ​​ണ്‍ ക്ലാ​​സു​​ക​​ൾ തു​​ട​​ങ്ങി​​യി​​രു​​ന്ന​​ത്. ജൂ​ണി​ൽ തു​ട​ങ്ങു​ന്പോ​ൾ കൂ​​ടു​​ത​​ൽ അ​​ധ്യ​​യ​​ന ദി​​ന​​ങ്ങ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ല​ഭി​ക്കും.

സം​​സ്ഥാ​​ന​​ത്ത് ഹ​​യ​​ർ ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ​​ ആ​​കെ 3,61,763 സീ​​റ്റു​​ക​ളുണ്ട്. ഇ​​തി​​ൽ സ​​യ​​ൻ​​സ് ബാ​​ച്ചി​​ൽ സ​​ർ​​ക്കാ​​ർ എ​​യ്ഡ​​ഡ് അ​​ണ്‍​ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലാ​​യി 1,85,965 സീ​​റ്റു​​ക​ൾ. ഹ്യുമാ​​നി​​റ്റീ​​സി​​ന് 69,842 , കൊ​​മേ​​ഴ്സി​​ന് 1,05,956 സീ​​റ്റു​​ക​​ളു​​മാ​​ണു​​ള്ള​​ത്.

ഇ​​തി​​ൽ ഏ​​ക​​ജാ​​ല​​കം വ​​ഴി സ​​യ​​ൻ​​സ് ബാ​​ച്ചി​​ൽ 1,16,868 സീ​​റ്റു​​ക​​ളി​​ലേ​ക്കും ഹ്യുമാ​​നി​​റ്റീ​​സി​​ൽ 51,200 സീ​​റ്റു​​ക​​ളി​​ലേ​ക്കും കൊ​​മേ​​ഴ്സി​​ൽ 70,976 സീ​​റ്റു​​ക​​ളി​​ലേ​​ക്കും പ്ര​​വേ​​ശ​​നം ന​​ട​​ത്തും.​
ബാ​​ക്കി സീ​​റ്റു​​ക​​ളി​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​ട്ടാ, സ്പോ​​ർ​​ട്സ് ക്വോ​​ട്ട എ​​ന്നി​​വ​​യി​​ലൂ​​ടെ പ്ര​​വേ​​ശ​​നം ന​​ട​​ത്തും.