ആരോഗ്യ ഇൻഷ്വറൻസ് റിലയൻസിനെ ഏൽപ്പിച്ചതിൽ ആശങ്ക: ജോയിന്റ് കൗൺസിൽ
12:51 AM May 09, 2019 | Deepika.com
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് നടപ്പിലാക്കാൻ കുത്തക കമ്പനിയായ റിലയൻസിനെ ഏൽപ്പിച്ചതിൽ ആശങ്കയുണ്ടെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ. അവിശ്വാസത്തിന്റെ പര്യായമായ കുത്തക കമ്പനിയാണ് റിലയൻസ്. ഇൻഷ്വറൻസ് ഇവരെ ഏൽപ്പിക്കുന്നതിനുമുന്പ് സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിരുന്നില്ല. സംഘടനകളുടെ പങ്കാളിത്തംകൂടി വേണമായിരുന്നു. സംസ്ഥാനത്തിന്റെ സ്റ്റേറ്റ് ഇൻഷ്വറൻസ് കമ്പനിക്ക് പരിമിതികളുണ്ടെങ്കിലും അവരെ ഏൽപ്പിക്കുന്നതു സംബന്ധിച്ച് ചർച്ചയാകാമായിരുന്നു. എന്നാൽ അതുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.