സേ, ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 10 മു​ത​ൽ 17 വ​രെ

12:43 AM May 09, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: 2019 ലെ ​​ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സേ, ​​ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 10 മു​​ത​​ൽ 17 വ​​രെ ന​​ട​​ക്കും. രാ​​വി​​ലെ 9.30 മു​​ത​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ലു​​മാ​​യി​​രി​​ക്കും പ​​രീ​​ക്ഷ. പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ ഉ​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് കൂ​​ൾ ഓ​​ഫ് ടൈം ​​ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടേ​​കാ​​ൽ മ​​ണി​​ക്കൂ​​റും പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ ഇ​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് കൂ​​ൾ ഓ​​ഫ് ടൈം ​​ഉ​​ൾ​​പ്പെ​​ടെ ര​ണ്ടേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റും ആ​​യി​​രി​​ക്കും പ​​രീ​​ക്ഷ. മ്യൂ​​സി​​ക്കി​​ന് കൂ​​ൾ ഓ​​ഫ് ടൈം ​​ഉ​​ൾ​​പ്പെ​​ടെ ഒ​​ന്നേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​ർ ആ​​യി​​രി​​ക്കും പ​​രീ​​ക്ഷാ സ​​മ​​യം.

2019 മാ​​ർ​​ച്ചി​​ലെ ര​​ണ്ടാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യ​​യി​​ൽ ആ​​ദ്യ​​മാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് പ​​രീ​​ക്ഷ എ​​ഴു​​തി​​യ റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​നാ​​വാ​​ത്ത വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു സേ ​​പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം.​ കം​​പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷ എ​​ഴു​​തി ഒ​​രു വി​​ഷ​​യം മാ​​ത്രം ല​​ഭി​​ക്കാ​​നു​​ള്ള​​വ​​ർ​​ക്ക് ആ ​​വി​​ഷ​​യ​​ത്തി​​ന് മാ​​ത്രം സേ ​​പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. ഈ ​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ വി​​ഷ​​യ​​ങ്ങ​​ൾ ഡി ​​യോ അ​​തി​​ൽ താ​​ഴെ​​യോ ആ​​ണെ​​ങ്കി​​ൽ അ​​പേ​​ക്ഷി​​ക്കാ​​ന​​ർ​​ഹ​​ത​​യി​​ല്ല.

2019 മാ​​ർ​​ച്ചി​​ൽ ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷ എ​​ഴു​​തി​​യ റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും ഡി ​​പ്ല​​സ് ഗ്രേ​​ഡോ അ​​തി​​നു മു​​ക​​ളി​​ലോ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​രു വി​​ഷ​​യ​​ത്തി​​നു മാ​​ത്രം ത​​ങ്ങ​​ളു​​ടെ സ്കോ​​ർ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​വേ​​ണ്ടി ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം. ര​​ണ്ടാം വ​​ർ​​ഷ തിയ​​റി പേ​​പ്പ​​റു​​ക​​ൾ​​ക്കു മാ​​ത്ര​​മേ സേ, ​​ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യു​​ള്ളു. സേ, ​​ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സം ഈ ​​മാ​​സം 15 ആ​​ണ്. സേ ​​പ​​രീ​​ക്ഷ​​യ്ക്ക് പേ​​പ്പ​​ർ ഒ​​ന്നി​​ന് 150 രൂ​​പ​​യും ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യ്ക്ക് 500 രൂ​​പ​​യു​​മാ​​ണ് ഫീ​​സ്. ഇ​​തി​​നു പു​​റ​​മേ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 40 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.

ടൈം ​ടേ​​ബി​​ൾ

ജൂ​​ണ്‍ 10 രാ​​വി​​ലെ: അ​​ക്കൗ​​ണ്ട​​ൻ​​സി, ഹി​​സ്റ്റ​​റി, ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി ആ​​ൻ​​ഡ് ക​​ൾ​​ച്ച​​ർ, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ഇ​​ല​​ക്ട്രോ​​ണി​​ക്സ് സ​​ർ​​വീ​​സ് ടെ​​ക്നോ​​ള​​ജി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ്: ഫി​​സി​​ക്സ്, ജോ​​ഗ്ര​​ഫി, മ്യൂ​​സി​​ക്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ
ജൂ​​ണ്‍ 11 രാ​​വി​​ലെ: ഇ​​ക്ക​​ണോ​​മി​​ക്സ്, ജേ​​ർ​ണ​​ലി​​സം.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ്: ജി​​യോ​​ള​​ജി, സ്റ്റാ​​റ്റി​​സ്റ്റിക്സ്, കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഹോം ​​സ​​യ​​ൻ​​സ്
ജൂ​​ണ്‍ 12 രാ​​വി​​ലെ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, സോ​​ഷ്യോ​​ള​​ജി, ഫി​​ലോ​​സ​​ഫി, ആ​​ന്ത്രോ​​പ്പോ​​ള​​ജി
ഉ​​ച്ച​​ക​​ഴി​​ഞ്ഞ്: കെ​​മി​​സ്ട്രി, സം​​സ്കൃ​​ത ശ​​സ്ത്രം, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്

ജൂ​​ണ്‍ 13 രാ​​വി​​ലെ: പാ​​ർ​​ട്ട് ഒ​​ന്ന് ഇം​​ഗ്ലീ​​ഷ്

ഉ​​ച്ച​​ക​​ഴി​​ഞ്ഞ്: പാ​​ർ​​ട്ട് ര​​ണ്ട് ര​​ണ്ടാം ഭാ​​ഷ​​ക​​ൾ, കം​​പ്യൂ​​ട്ട​​ർ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി
ജൂ​​ണ്‍ 17 രാ​​വി​​ലെ : മാ​​ത്ത​​മാ​​റ്റി​​ക്സ്, പാ​​ർ​​ട് IIIഭാ​​ഷ​​ക​​ൾ, സൈ​​ക്കോള​​ജി, സം​​സ്കൃ​​ത സാ​​ഹി​​ത്യം
ഉ​​ച്ച​​ക​​ഴി​​ഞ്ഞ്: സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ബ​​യോ​​ള​​ജി, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ഇ​​ല​​ക്‌​ട്രോ​ണി​​ക്സ്.