പള്ളുരുത്തി: കൊളംബോയിൽ ഈസ്റ്റർ തിരുക്കർമങ്ങൾക്കിടയിൽ മൂന്നു പള്ളികളിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ 359 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കൊച്ചി രൂപതയിലെ കെഎൽസിഎ, കെസിവൈഎം, കെഎൽഎം, സിഎംഎൽ, കെഎൽസിഡബ്ല്യുഎ, വൈഡ്സ്, ലിറ്റിൽ വേ അസോസിയേഷൻ, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി.
വികാരി ജനറാൾ മോൺ. പീറ്റർ ചടയങ്ങാട് ദീപം തെളിച്ച് പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി കുഴിവേലിൽ, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
കൊളംബോ ഭീകരാക്രമണം: കൊച്ചിയിൽ പ്രതിഷേധക്കൂട്ടായ്മ
12:19 AM Apr 26, 2019 | Deepika.com