കൊച്ചി: ട്രെയിൻ യാത്ര ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റെയിൽ യാത്രി ആപ്പ് ഇനി എട്ടു ഭാഷകളിൽ. ഹിന്ദി, മഠാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ എട്ടു പ്രാദേശിക ഭാഷകളിലാണ് ഇനി മുതൽ ആപ്പിന്റെ സേവനം ലഭ്യമാകുക.
ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ആപ്പ് ലഭ്യമാക്കാനും കൂടുതൽ ജനകീയമാക്കാനുമാണു കൂടുതൽ ഭാഷകളിൽ ആപ്പിന്റെ സേവനം ലഭ്യമാക്കുന്നത്.
നിലവിൽ ഈ സേവനം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉടൻ ഐഒഎസ്, വിൻഡോസ് പതിപ്പുകളിലും ലഭ്യമാകുമെന്നു കന്പനി അധികൃതർ അറിയിച്ചു.
റെയിൽ യാത്രി ആപ്പ് ഇനി എട്ടു ഭാഷകളിൽ
12:19 AM Apr 26, 2019 | Deepika.com