കോട്ടയം: ശ്രീലങ്കയിൽ നിരപരാധികളെ കൊല ചെയ്ത സംഭവം ലോക മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും ഭീകര സംഘടനകളെ അമർച്ച ചെയ്യാൻ ലോക രാഷ്ട്രങ്ങൾ കൈകോർക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു.
ഭീകരവാദത്തിലൂടെ ലോകത്തെ നിയന്ത്രിക്കാനുള്ള ഐഎസ് ഭീകരരുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകാൻ രാജ്യങ്ങൾക്കു കഴിയണമെന്നും ഭീകരവാദ പ്രസ്ഥാനങ്ങളെ മുളയിലെ നുള്ളുവാൻ കഴിയണമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് വർഗീസ് ആന്റണി, ഫാ. ജോസ് മുകളേൽ, രാജേഷ് ജോൺ, സിബി മുക്കാടൻ എന്നിവർ പ്രസംഗിച്ചു.
നിരപരാധികളെ കൊലചെയ്തത് ഞെട്ടിക്കുന്നത്: കത്തോലിക്ക കോൺഗ്രസ്
12:19 AM Apr 26, 2019 | Deepika.com