കട്ടപ്പന: സിനിമാ ചിത്രീകരണത്തിനിടെ സൈക്കിളിൽനിന്നു വീണു നടി രജീഷ വിജയനു പരിക്കേറ്റു. പി.ആർ. അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനൽസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബുധനാഴ്ച വാഴവരയിലാണ് അപകടമുണ്ടായത്. സൈക്കിളിൽനിന്നു വീണ രജീഷയുടെ കാലിനാണു പരിക്ക്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നടിക്കു രണ്ടു ദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.മണിയൻപിള്ള രാജു നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയിലും പരിസരങ്ങളിലുമായി പുരോഗമിക്കുകയാണ്.
നടി രജീഷ വിജയന് പരിക്ക്
12:19 AM Apr 26, 2019 | Deepika.com