പ്രഫ. വിജയകുമാർ മേനോന് പുരസ്കാരം
12:19 AM Apr 26, 2019 | Deepika.com
തൃശൂർ: ചിത്രകാരിയായിരുന്ന ടി.കെ. പത്മിനിയുടെ പേരിലുള്ള പുരസ്കാരം ചിത്രശിൽപകലാ നിരൂപകനും എഴുത്തുകാരനുമായ പ്രഫ. വിജയകുമാർ മേനോൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മേയ് 12ന് ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ കുറ്റിപ്പുറത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നു ജൂറി അംഗം പി. സുരേന്ദ്രൻ പറഞ്ഞു. പത്മിനി സ്മാരക ട്രസ്റ്റ് ഭാരവാഹികളായ സുസ്മേഷ് ചന്ദ്രോത്ത്, ഉത്തമൻ കാടഞ്ചേരി, കെ. മണികണ്ഠൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.