ഡോ. എസ്. സ്മിതയ്ക്ക് പുരസ്കാരം
12:19 AM Apr 26, 2019 | Deepika.com
മൂവാറ്റുപുഴ: കേരള പ്രിൻസിപ്പൽസ് കൗണ്‍സിൽ ഏർ പ്പെടു ത്തിയ മികച്ച കോളജ് അധ്യാപക പുരസ്കാരത്തിന് വർക്കല ശ്രീനാരായണ ട്രെയിനിംഗ് കോളജിലെ ഡോ. എസ്. സ്മിത അർഹയായി. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ ശ്രീബുദ്ധ എൻജിനീയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി എ.ആർ. അനിലാണ് ഭർത്താവ്.