മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12ന് ഷാർജയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനായ പാനൂർ സ്വദേശിനിയിൽനിന്നാണ് 110 ഗ്രാം വരുന്ന സ്വർണം പിടികൂടിയത്.
55 ഗ്രാം വരുന്ന രണ്ടു സ്വർണമാലകളാണ് പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ചനിലയിൽ രണ്ടു മാലകൾ കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി
12:03 AM Apr 26, 2019 | Deepika.com