കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ശിശുക്ഷേമ സമിതിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചലച്ചിത്രാസ്വാദന ക്യാന്പ് ഇന്നു മുതൽ 30 വരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.
രാവിലെ 9.30ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോൾ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകനും അക്കാഡമി ജനറൽ കൗണ്‍സിൽ അംഗവുമായ പ്രദീപ് ചൊക്ളി അധ്യക്ഷത വഹിക്കും. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.എസ്. അരുണ്‍ കുമാർ, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ക്യാന്പ് ഡയറക്ടർ ഡോ. എൻ രേണുക തുടങ്ങിയവർ പങ്കെടുക്കും.
30ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപനച്ചടങ്ങിൽ നടൻ ജയസൂര്യ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ അധ്യക്ഷത വഹിക്കും. അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ശിശുക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഹൈസ്കൂൾ ക്ലാസുകളിലെ 60 കുട്ടികളാണ് ക്യാന്പിൽ പങ്കെടുക്കുന്നത്. അഞ്ചു ദിവസത്തെ ക്യാന്പിൽ താമസവും ഭക്ഷണവും സൗജന്യമാണ്.
ചാവറയിൽ ചലച്ചിത്രാസ്വാദന ക്യാന്പ് ഇന്നു മുതൽ
12:00 AM Apr 26, 2019 | Deepika.com