അങ്കമാലി: ദൈവദാസി മദർ മേരി സെലിനിന്റെ 26-ാം ഓർമദിനാചരണം മദറിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കറുകുറ്റി സിഎംസി സേക്രഡ് ഹാർട്ട് കർമലീത്ത മഠം ചാപ്പലിൽ നടന്നു.
സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനയും നടന്നു. നൂറുകണക്കിന് വിശ്വാസികൾ കബറിടത്തിൽ പ്രാർഥനകളുമായെത്തി.
കറുകുറ്റി ഫൊറോന വികാരി ഫാ. പോൾ തേനായൻ, മൂക്കന്നൂർ ഫൊറോന വികാരി ഫാ. ഇടശേരി, ഫാ. ജോണി, ഫാ. ജോൺസൺ തുടങ്ങിയവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
ദൈവദാസി മദർ മേരി സെലിനിന്റെ ഓർമ ആചരിച്ചു
12:00 AM Apr 26, 2019 | Deepika.com