കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ രണ്ടാം വാർഷിക ആഘോഷം ഇന്ന് എറണാകുളത്തു നടക്കും.
സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് സംഘടിപ്പിക്കുന്ന സമ്മേളനം മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. തമിഴ് സംവിധായകൻ പാ രഞ്ജിത് മുഖ്യാതിഥിയായിരിക്കും. സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവർ മുഖ്യപ്രഭാഷണം നടത്തും.
ഡബ്ല്യുസിസിയുടെ വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്യും. സ്വര ഭാസ്കർ, ഡോ. ബിജു, ശ്യാം പുഷ്കരൻ, വി.സി. ബിന്ദു എന്നിവർ പ്രസംഗിക്കും. സിതാരയും പുഷ്പവതിയും അവതരിപ്പിക്കുന്ന ഗാനസന്ധ്യയുമുണ്ടാകും.
വിമൻ ഇൻ സിനിമാ കളക്ടീവ് രണ്ടാം വാർഷികം ഇന്ന്
12:00 AM Apr 26, 2019 | Deepika.com