പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ കവി സി.പി. ചാണ്ടിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ആചാര്യ അവാർഡുകൾ പ്രഖ്യാപിച്ചു.
പുനലൂർ തോളിക്കാട് ഗവൺമെന്റ് എൽപി സ്കൂൾ പ്രഥമാധ്യാപകൻ കെ.ജി. ഏബ്രഹാം, കോഴിക്കോട് തളിയിൽ ദേവർകോവിൽ കെവികെഎംഎംയുപി സ്കൂൾ പ്രഥമാധ്യാപകൻ പി.കെ. ജീവൻ നവാസ് എന്നിവരാണ് അവാർഡിന് അർഹരായത്.
30,000 രൂപയുടെ അവാർഡ് തുക രണ്ടുപേർക്കായി നൽകും. കൂടാതെ പ്രശസ്തി പത്രവും.
അധ്യാപന മേഖലയിലെ മികവിനാണ് ആചാര്യ അവാർഡ്. മേയ് നാലിനു രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും. സഭാ കവി സി.പി. ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി സെക്രട്ടറി പ്രഫ.ജോൺ കുര്യൻ അറിയിച്ചു.
കെ.ജി. ഏബ്രഹാമിനും പി.കെ.ജീവനും ആചാര്യ അവാർഡ്
12:00 AM Apr 26, 2019 | Deepika.com