പരിയാരം: സംസാര വൈകല്യമുള്ളവർക്കു വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സും വിവാഹാലോചനാ സംഗമവും ഇന്നുമുതല്‍ 28 വരെ പരിയാരം മദര്‍ഹോം ധ്യാനകേന്ദ്രത്തില്‍ നടക്കും.
തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റും ബധിര-മൂക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്ന ആദം മിനിസ്ട്രിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആംഗ്യഭാഷാ ശുശ്രൂഷാരംഗത്തെ വൈദികരും സന്യസ്തരും നേതൃത്വം നല്‍കും. ആരോഗ്യരംഗത്തും സാമൂഹ്യസേവന രംഗത്തും സേവനം ചെയ്യുന്നവരുടെ ക്ലാസുകളും ഉണ്ടായിരിക്കും.
28 ന് രാവിലെ 11.30 മുതല്‍ 12.30 വരെ ബധിരര്‍ക്കായി പ്രത്യേക വിവാഹാലോചനാ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബധിര യുവതീ-യുവാക്കള്‍ക്ക് ഒത്തുചേരുവാനും പരസ്പരം പരിചയപ്പെട്ട് വിവാഹാലോചനകള്‍ നടത്തുവാനുമുള്ള അവസരമായിട്ടാണ് സംഗമം നടത്തുന്നത്.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് പരിപാടിയില്‍ പങ്കെടുക്കുക. ബധിരര്‍ക്കായുള്ള മാട്രിമോണിയല്‍ ഹെല്‍പ്പ്ഡെസ്ക്കും ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്. ഫോണ്‍-7506604885.
സംസാരവൈകല്യമുള്ളവർക്ക് വിവാഹ ഒരുക്ക കോഴ്സ് ഇന്നുമുതൽ
12:00 AM Apr 26, 2019 | Deepika.com