തിരുവനന്തപുരം: വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് 397 ബാലറ്റ് യൂണിറ്റുകളും 338 കണ്ട്രോൾ യൂണിറ്റും തകരാറിലായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 840 വിവിപാറ്റ് മെഷിനുകളും കേടായി. സംസ്ഥാനത്താകെ ഉപയോഗിച്ച 38,003 ബാലറ്റ് യൂണിറ്റുകളിൽ 397 എണ്ണമാണു പണിമുടക്കിയത് 1.58 ശതമാനം.
32,579 കണ്ട്രോൾ യൂണിറ്റുകളിൽ 338 എണ്ണവും (1.35 ശത മാനം) 35,665 വിവിപാറ്റുകളിൽ 840 എണ്ണവുമാണ് (3.36 ശതമാനം) കേടായത്. തെരഞ്ഞെടുപ്പു ദിനത്തിലും തലേദിവസവും കാലാവസ്ഥയിലുണ്ടായ മാറ്റം ഇതിനു കാരണമായെന്നാണു വിശദീകരണം. ദേശീയ ശരാശരിയെ അപേക്ഷിച്ചു കേരളത്തിൽ കേടായ വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
1,575 വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി
01:01 AM Apr 25, 2019 | Deepika.com