മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർതോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനു ഇന്നു കൊടിയേറും.
താഴത്തെ പള്ളിയിൽ രാവിലെ ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് തിരുനാളിനു തുടക്കംകുറിച്ച് വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റും. എട്ടിന് വിശുദ്ധ കുർബാന (പഴയ പള്ളിയിൽ), വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുർബാന. ഫാ. തോമസ് ഞാറക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ലദീഞ്ഞ്.
മലയാറ്റൂരിൽ പുതുഞായർ തിരുനാളിന് ഇന്ന് കൊടിയേറും
01:01 AM Apr 25, 2019 | Deepika.com