ഏലക്കായുടെ കുതിപ്പ് തുടരുന്നു; ശരാശരി വില 1840.57 രൂപയിലെത്തി

12:25 AM Apr 25, 2019 | Deepika.com
ക​ട്ട​പ്പ​ന: സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ ഏ​ല​ക്ക ഇ-​ലേ​ലം പ്ര​തി​ദി​നം ര​ണ്ടെ​ണ്ണ​മാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ മു​ത​ലാ​ണ് രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ര​ണ്ടു ലേ​ല​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

നാ​ലു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ദി​വ​സ​വും ര​ണ്ട് ലേ​ല​മെ​ന്ന സ​ന്പ്ര​ദാ​യം പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ രാ​വി​ലെ 10 മു​ത​ൽ എ​സ്ഐ​ജി​സി​സി​എ​ൽ ഏ​ജ​ൻ​സി​യു​ടെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ പു​ളി​യ​ൻ​മ​ല ഗ്രീ​ൻ​ഹൗ​സ് ഏ​ജ​ൻ​സി​യു​ടെ​യും ലേ​ലം ന​ട​ന്നു. സീ​സ​ണ്‍ അ​വ​സാ​നി​ച്ച​തോ​ടെ ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ൽ പ​തി​യു​ന്ന ഏ​ല​ക്ക​യു​ടെ അ​ള​വ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ര​ണ്ട് ലേ​ലം ന​ട​ത്താ​ൻ സ്പൈ​സ​സ് ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.

2018 ഡി​സം​ബ​ർ 17 മു​ത​ൽ ദി​വ​സ​വും ര​ണ്ട് ലേ​ലം വീ​തം ന​ട​ന്നി​രു​ന്നു. ഇ​രു​ലേ​ല​ങ്ങ​ളി​ലു​മാ​യി പ​തി​യു​ന്ന ഏ​ല​ക്ക​യു​ടെ അ​ള​വ് ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ക​വി​ഞ്ഞ​തോ​ടെ അ​ഞ്ചു ദി​വ​സ​ത്തി​നു​ശേ​ഷം ഈ ​സ​ന്പ്ര​ദാ​യം നി​ർ​ത്തി. ഡി​സം​ബ​ർ 22 മു​ത​ൽ ദി​വ​സ​വും ഒ​രു ലേ​ല​മാ​ണ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

ഇ​ന്ന​ലെ വീ​ണ്ടും റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി ഏ​ല​ക്കാ​യു​ടെ ശ​രാ​ശ​രി വി​ല 1840.57 രൂ​പ​യി​ലെ​ത്തി. ഇ​തു സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡാ​ണ്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ശ​രാ​ശ​രി വി​ല​യി​ൽ 314 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ഗ്രീ​ൻ കാ​ർ​ഡ​മം ക​ന്പ​നി ലി​മി​റ്റ​ഡ് ലേ​ല​ത്തി​ൽ 215 ലോ​ട്ടു​ക​ളി​ലാ​യി 44,749 കി​ലോ​ഗ്രാം ഏ​ല​ക്ക പ​തി​ഞ്ഞു. 2112 രൂ​പ​യാ​ണ് ഉ​യ​ർ​ന്ന വി​ല. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന പു​ളി​യ​ൻ​മ​ല ഗ്രീ​ൻ​ഹൗ​സ് ഏ​ജ​ൻ​സി​യു​ടെ ലേ​ല​ത്തി​ലും ശ​രാ​ശ​രി വി​ല 1811.54 രൂ​പ രേ​ഖ​പ്പെ​ടു​ത്തി. 145 ലോ​ട്ടു​ക​ളി​ലാ​യി 15,417 കി​ലോ​ഗ്രാം ഏ​ല​ക്ക പ​തി​ഞ്ഞു. 2081 രൂ​പ​യാ​ണ് ഉ​യ​ർ​ന്ന വി​ല.

ക​ഴി​ഞ്ഞ 17ന് ​വ​ണ്ട​ൻ​മേ​ട് ഗ്രീ​ൻ ഗോ​ൾ​ഡ് കാ​ർ​ഡ​മം പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ലേ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 1786.66 രൂ​പ​യാ​ണ് ഇ​തി​നു മു​ന്പു​ള്ള ഉ​യ​ർ​ന്ന ശ​രാ​ശ​രി വി​ല.

ഇ​ന്ന് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ രാ​വി​ലെ 10 ന് ​കു​മ​ളി സി​പി​എം​സി​എ​സി​ന്‍റെ​യും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ശാ​ന്ത​ൻ​പാ​റ സി​പി​എ​യു​ടെ​യും ഇ-​ലേ​ല​ങ്ങ​ൾ ന​ട​ക്കും.