എടിഎം കവർച്ചശ്രമക്കേസിലെ പ്രതി ചികിത്സയിൽ; തെളിവെടുപ്പ് മുടങ്ങി

12:25 AM Apr 25, 2019 | Deepika.com
കോ​​ത​​മം​​ഗ​​ലം: പൈ​​ങ്ങോ​​ട്ടൂ​​ർ എ​​ടി​​എം ക​​വ​​ർ​​ച്ചാ​​ശ്ര​​മ​​ക്കേ​​സി​​ലെ പ്ര​​തി​​ക​​ളെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി​​യെ​​ങ്കി​​ലും പ്ര​​തി​​ക​​ളി​​ലൊ​​രാ​​ൾ​​ക്ക് പ​​നി ബാ​​ധി​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ലാ​​യ​​തി​​നാ​​ൽ തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്താ​​നാ​​യി​​ല്ല. ഡോ​​ക്ട​​റു​​ടെ അ​​നു​​മ​​തി​​യോ​​ടെ ഇ​​ന്ന് സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യേ​​ക്കും. തൃ​​ക്കാ​​രി​​യൂ​​രി​​ലെ ക​​വ​​ർ​​ച്ചാ​​ശ്ര​​മ​​ക്കേ​​സി​​ൽ പി​​ടി​​ക്ക​​പ്പെ​​ട്ട് റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യു​​ന്ന ഇ​​ടു​​ക്കി കീ​​രി​​ത്തോ​​ട് പ​​കു​​തി​​പ്പാ​​ലം സ്വ​​ദേ​​ശി​​ക​​ളാ​​യ കോ​​ത​​മം​​ഗ​​ലം നാ​​ഗ​​ഞ്ചേ​​രി​​യി​​ൽ താ​​മ​​സ​​ക്കാ​​ര​​നാ​​യ മോ​​ഹ​​ൻ​​ദാ​​സ് (ബി​​നു- 42) ഷി​​ബു കു​​ര്യ​​ൻ (36) എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി​​യി​​ട്ടു​​ള്ള​​ത്. പ്ര​​തി മോ​​ഹ​​ൻ​​ദാ​​സാ​​ണ് പ​​നി ബാ​​ധി​​ച്ച് കോ​​ത​​മം​​ഗ​​ലം താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ൽ​​സ​​യി​​ലു​​ള്ള​​ത്.

പൈ​​ങ്ങോ​​ട്ടൂ​​രി​​ലെ എ​​സ്ബി​​ഐ എ​​ടി​​എ​​മ്മി​​ൽ ക​​വ​​ർ​​ച്ചാ​​ശ്ര​​മം ന​​ട​​ത്തി​​യ​​ത് ഇ​​വ​​ർ ത​​ന്നെ​​യാ​​ണെ​​ന്ന് നേ​​ര​​ത്തെ തെ​​ളി​​ഞ്ഞി​​രു​​ന്നു. തൃ​​ക്കാ​​രി​​യൂ​​രി​​ലെ സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ത്തി​​ലും ജ്വ​​ല്ല​​റി​​യി​​ലും ന​​ട​​ത്തി​​യ മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​ന്‍റെ പേ​​രി​​ൽ കോ​​ത​​മം​​ഗ​​ലം പോ​​ലീ​​സ് അ​​റ​​സ്റ്റു​​ചെ​​യ്ത് ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് എ​​ടി​​എം ക​​വ​​ർ​​ച്ചാ​​ശ്ര​​മ​​ത്തി​​നു പി​​ന്നി​​ലും ത​​ങ്ങ​​ളാ​​ണെ​​ന്ന് പ്ര​​തി​​ക​​ൾ കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യ​​ത്. കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്ന ര​​ണ്ടു പ്ര​​തി​​ക​​ളെ​​യും പോ​​ത്താ​​നി​​ക്കാ​​ട് പോ​​ലീ​​സ് ഇ​​ന്ന​​ലെ​​യാ​​ണ് ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി​​യ​​ത്.

ക​​ഴി​​ഞ്ഞ​​മാ​​സം മൂ​​ന്നി​​ന് രാ​​ത്രി​​യാ​​ണ് എ​​ടി​​എം കു​​ത്തി​​ത്തു​​റ​​ന്ന് ക​​വ​​ർ​​ച്ച ന​​ട​​ത്താ​​ൻ ശ്ര​​മം ന​​ട​​ന്ന​​ത്. ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തുട​​ർ​​ന്ന് ഇ​​രു​​വ​​രും മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് തൃക്കാ​​രി​​യൂ​​രി​​ൽ ധ​​ന​​ശ​​ക്തി ഫി​​നാ​​ൻ​​സി​​ലെ ക​​വ​​ർ​​ച്ചാ​​ശ്ര​​മ​​ത്തി​​നി​​ടെ അ​​വ​​ശേ​​ഷി​​പ്പി​​ച്ച തെ​​ളി​​വു​​ക​​ളാ​​ണ് കോ​​ത​​മം​​ഗ​​ലം പോ​​ലീ​​സി​​ന് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​ൻ സ​​ഹാ​​യ​​ക​​മാ​​യ​​ത്.