കോട്ടയം: ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ബിയുടെ വാർഷിക കണ്‍വൻഷനും ഭവനരഹിതർക്കു നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനവും 27നു മാന്നാർ കടപ്ര ആൻസ് കണ്വൻഷൻ സെന്ററിൽ നടക്കും. ലയണ്‍സ് മുൻ ഇന്റർനാഷണ്‍ ഡയറക്ടർ സംഗീത ജാട്യ ഉദ്ഘാടനംചെയ്യും. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവർണർ കെ.എ. തോമസ് അധ്യക്ഷത വഹിക്കും. ലയണ്‍സ് മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ചെയർപേഴ്സണ്‍ കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
25 വീടുകളുടെ താക്കോൽ ദാനം നടക്കും. പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ ചെങ്ങന്നൂരിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി രത്നകുമാറിനു ലയണ്‍സ് ഡിസ്ട്രിക്റ്റ് നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനവും സംഗീത ജാട്യ നിർവഹിക്കും.
പത്രസമ്മേളനത്തിൽ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവർണർ കെ.എ. തോമസ്, ഡോ. സി.പി. ജയകുമാർ, വിന്നി ഫിലിപ്പ്, മോഹനൻ പിള്ള, പി.സി. ചാക്കോ, ആർ. മനോജ് പാലാ എന്നിവർ പങ്കെടുത്തു.
ലയൺസ് വാർഷികവും വീടുകളുടെ താക്കോൽദാനവും
12:25 AM Apr 25, 2019 | Deepika.com