പിണറായി ദേഷ്യപ്പെടുന്നത് യുഡിഎഫ് വിജയിക്കും എന്നതിനാൽ: മുരളീധരൻ
12:25 AM Apr 25, 2019 | Deepika.com
വടകര: യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ടെന്നും ഇതിന് ഏറ്റവും നല്ല തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പെരുമാറ്റമെന്നും കെ. മുരളീധരന്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചതിന്റെ വൈരാഗ്യമാണ് "കടക്കുപുറത്ത്' എന്നതിനു പകരം "മാറിനില്‍ക്കൂ' എന്നു പറയുന്ന സ്ഥിതിയിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നും മുരളീധരന് പറഞ്ഞു.