ചങ്ങനാശേരി: പിന്നണി ഗായകൻ രാജു ഫെലിക്സ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൊട്ടാവാടി (1973), ഓർമയിൽ നീ മാത്രം (1979) തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്. തൊട്ടാവാടി’ എന്ന ചിത്രത്തിൽ പി.സുശീലയോടൊപ്പം ആലപിച്ച ’വീണേ വീണേ....’ എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ചങ്ങനാശേരി കല്ലറയ്ക്കൽ പരേതരായ ഫെലിക്സ്-തങ്കമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഡോളി (വഴുതക്കാട്). മക്കൾ: ലിജെൻ (സൗദി), ലിയാൻ (ചെന്നൈ). സംസ്കാരം ശനിയാഴ്ച പതിനൊന്നിനു തിരുവനന്തപുരം പരുത്തിപ്പാറ ബ്രദറണ്‍ സെമിത്തേരിയിൽ.
ആദ്യകാല പിന്നണി ഗായകൻ രാജു ഫെലിക്സ് അന്തരിച്ചു
12:25 AM Apr 25, 2019 | Deepika.com