കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ കനത്ത പോളിംഗ്. ഇന്നലെ വൈകുന്നേരം പോളിംഗ് അവസാനിച്ചപ്പോൾ 80.13 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
13,57,819 വോട്ടർമാരാണ് വയനാട് മണ്ഡലത്തിലുള്ളത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.29 ശതമാനമായിരുന്നു പോളിംഗ്. ബൂത്തുകളിൽ മണിക്കൂറുകളോളം ക്യൂ നിന്നാണ് വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചത്. വയനാട് ജില്ലയിൽ ആദ്യമണിക്കൂറിൽ 4.74 ശതമാനമായിരുന്നു പോളിംഗ്. പലേടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതാണ് ആദ്യ മണിക്കൂറിൽ പോളിംഗ് കുറയാൻ കാരണം. പിന്നീടുള്ള മണിക്കൂറുകളിൽ പോളിംഗ് ശതമാനം കുത്തനെ ഉയർന്നു.
തിരുനെല്ലി പഞ്ചായത്തിലെ ചെന്പകമൂല ഉൗരുകൂട്ടം ഭവൻ, ചേലൂർ അസിസി എൽപി സ്കൂൾ, മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദ്, വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ 139-ാം നന്പർ, പൂതാടി പഞ്ചായത്തിലെ നടവയൽ 154-ാം നന്പർ, ബത്തേരി പഴൂർ 208-ാം നന്പർ, പുൽപ്പള്ളി പഞ്ചായത്തിലെ കല്ലുവയൽ ബൂത്തുകളിൽ മെഷീൻ തകരാർ മൂലം വോട്ടെടുപ്പ് വൈകി. തരുവണയിൽ ഒന്നര മണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. ഇവിടെ ഉച്ചകഴിഞ്ഞും യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് കുറച്ചുസമയം നിർത്തിവച്ചു. ചേലൂർ ബൂത്തിൽ രാത്രി ഏഴരയോടെയാണു പോളിംഗ് അവസാനിച്ചത്.ഉച്ചയ്ക്കു ഒന്നരയ്ക്കു വയനാട് മണ്ഡലത്തിൽ 45.65 ശതമാനമായിരുന്നു പോളിംഗ്. മാനന്തവാടി -46.2, ബത്തേരി-49.38, കൽപ്പറ്റ-47.37, തിരുവന്പാടി-45.22, ഏറനാട്-42.64, നിലന്പൂർ-45.75, വണ്ടൂർ-42.33 എന്നിങ്ങനെയായിരുന്നു നിയോജകമണ്ഡലങ്ങളിൽ പോളിംഗ് ശതമാനം. വൈകുന്നേരം നാലായപ്പോൾ പോളിംഗ് 67.35 ശതമാനത്തിലെത്തി. മാനന്തവാടി-68.20, ബത്തേരി-71.46, കൽപ്പറ്റ-69.24, തിരുവന്പാടി-67.48, ഏറനാട്-64.59, നിലന്പൂർ-66.41, വണ്ടൂർ-63.76 എന്നിങ്ങനെയായിരുന്നു നിയോജക മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം. എന്നാൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ മാനന്തവാടി-81.23, ബത്തേരി-81.67, കൽപ്പറ്റ-80.47, തിരുവന്പാടി-79.41, ഏറനാട്-78.22, നിലന്പൂർ-77.23, വണ്ടൂർ-76.44 ശതമാനവുമായി.
ഭിന്നശേഷിക്കാർ, വാർധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവരുൾപ്പെടെ പരസഹായം ആവശ്യമുള്ളവരെ വോട്ടിംഗ് കേന്ദ്രത്തിലെത്തിക്കാൻ സൗകര്യമൊരുക്കിയിരുന്നു. അതാതു ബൂത്തുകളിൽ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് അനുസരിച്ച് ബിഎൽഒമാർ ഫോണിൽ നേരിട്ടു ബന്ധപ്പെട്ട ശേഷം സജ്ജമാക്കിയിട്ടുള്ള വാഹനത്തിൽ വോട്ടിംഗ് കേന്ദ്രത്തിലും തിരികെ വീടുകളിലും എത്തിച്ചു.
ജില്ലയിലെ 49 വില്ലേജുകളിലും മാതൃകാ പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരുന്നു. ഇവിടെ ഇരിക്കുന്നതിനു കസേരകളും കുടിക്കുന്നതിനു വെള്ളവും മറ്റും സജ്ജീകരിച്ചിരുന്നു.
2019 വയനാട് പാർലമെന്റ്
മണ്ഡലം 80.13 %
മാനന്തവാടി 81.23
സുൽത്താൻ ബത്തേരി 81.67
കൽപ്പറ്റ 80.47
തിരുവന്പാടി 79.41
ഏറനാട് 78.22
നിലന്പൂർ 77.23
വണ്ടൂർ 76.44
2014 വയനാട് പാർലമെന്റ്
മണ്ഡലം 73.29 %
മാനന്തവാടി 72.13
സുൽത്താൻ ബത്തേരി 71.32
കൽപ്പറ്റ 72.53
തിരുവന്പാടി 75.33
ഏറനാട് 78.08
നിലന്പൂർ 72.83
വണ്ടൂർ 72.30
രാഹുലിലൂടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ കനത്ത പോളിംഗ്
12:22 AM Apr 24, 2019 | Deepika.com