തിരുവനന്തപുരം: വോട്ടിംഗ് മെഷീൻ വോട്ട് തെറ്റായിട്ടാണ് രേഖപ്പെടുത്തിയെന്നു പറഞ്ഞവർക്കെതിരേ കേസെടുത്തത് നീതീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല.
താൻ വോട്ട് ചെയ്ത ചിഹ്നത്തിലല്ല വോട്ടിംഗ് മെഷിൻ വോട്ട് രേഖപ്പെടുത്തിയതെന്ന് സംശയിക്കുന്നവർക്കെതിരേ കേസെടുക്കുന്നത് വോട്ടർമാരെ ഭയപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
പരാതി ഉണ്ടായാൽ അതു പരിശോധിച്ച് യന്ത്രത്തിന് തകരാറില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുകയാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത്. അല്ലാതെ സംശയമുന്നയിക്കുന്നവരെ കേസിൽ കുടുക്കുന്നത് ജനാധിപത്യപരമല്ല. അങ്ങനെ ചെയ്യുന്നതാണ് നിയമമെങ്കിൽ ആ നിയമം മാറ്റണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടിംഗ് മെഷീൻ: പരാതിക്കാർക്കെതിരേ കേസെടുത്തതു തെറ്റെന്നു ചെന്നിത്തല
12:22 AM Apr 24, 2019 | Deepika.com