തളിപ്പറമ്പ്: വിവിപാറ്റ് മെഷീനകത്തു വിഷപ്പാന്പിനെ കണ്ടെത്തിയതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മയ്യിൽ കണ്ടക്കൈയിലെ 145-ാം ബൂത്തായ കണ്ടക്കൈ എഎല്‍പി സ്കൂളിലാണു സംഭവം.
പോളിംഗ് നടപടികൾക്കു മുന്നോടിയായുള്ള മോക് പോളിംഗിനിടെയാണു വിവിപാറ്റ് മെഷീനിൽ വിഷപ്പാമ്പിനെ കണ്ടെത്തിയത്. മോക്പോള്‍ ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന് തുറന്നപ്പോഴാണു വിഷപ്പാമ്പ് തലയുയര്‍ത്തിയത്. ഞെട്ടിപ്പോയ പോളിംഗ് ഉദ്യോഗസ്ഥര്‍ പിന്നീടു പാമ്പിനെ തല്ലിക്കൊന്നു. ഇതിനു ശേഷമാണു പോളിംഗ് ആരംഭിച്ചത്.
വിവിപാറ്റ് മെഷീനിൽ വിഷപ്പാമ്പ്
12:18 AM Apr 24, 2019 | Deepika.com