ചങ്ങനാശേരി: നിയോഗങ്ങളോടുള്ള വിശ്വസ്തതയും അറിവും സന്യാസ ജീവിതത്തിലെ ലാളിത്യവും തപോനിഷ്ഠകളുംകൊണ്ട് ഒരു കാലഘട്ടത്തെ മുഴവൻ ചൈതന്യ ധന്യമാക്കിയ വൈദികമേലധ്യക്ഷനായിരുന്നു കഴിഞ്ഞദിവസം ദിവംഗതനായ മാർ എ.ഡി മറ്റം പിതാവെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. ഒരു ജ്യേഷ്ഠസഹോദരന്റെ സ്വാതന്ത്ര്യവും സ്നേഹവും സൗഹൃദവും എക്കാലത്തും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
സിറോമലബാർ സഭയുടെ തനിമയും വ്യക്തിത്വവും വെളിപ്പെടുത്തുന്ന അനേകം ഗവേഷണഗ്രന്ഥങ്ങളുടെ കർത്താവാണ് അഭിവന്ദ്യ മറ്റം പിതാവ്. സ്വദേശത്തും വിദേശത്തുമുളള ദൈവശാസ്ത്ര, തത്വശാസ്ത്ര മാസികകൾ അനേകം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ.ഡി ദേശായി എന്ന തൂലികാ നാമത്തിലും അദ്ദേഹം ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദരണീയനായ പൊടിപാറ പ്ലാസിഡച്ചന്റെ ആഴമേറിയ സ്വധീനം പിതാവിനുണ്ടായിരുന്നു.
സത്ന രൂപതയെ ബാലാരിഷ്ടതകളിൽ നിന്നു കരകയറ്റി ശ്രേഷ്ഠമായ നിലയിൽ വളർത്തിയെടുത്തത് മറ്റം പിതാവായിരുന്നു. സെന്റ് എഫ്രേം സെമിനാരിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ ക്രേന്ദ്രങ്ങളും അദ്ദേഹത്തിന്റെ സ്മാരകമായിരിക്കുമെന്നും മാർ പവ്വത്തിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർ മറ്റം ആദർശത്തിന്റെ ആൾരൂപം: മാർ പവ്വത്തിൽ
12:03 AM Apr 24, 2019 | Deepika.com