ചങ്ങനാശേരി: ചങ്ങനാശേരി പാലാത്ര ജംഗ്ഷനില്‍ ബൈക്കും കോഴിയെ കയറ്റികൊണ്ടുവന്ന ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ആനന്ദാശ്രമം കിഴക്കേപറമ്പില്‍ ശശിധരന്റെ മകന് അനില്‍കുമാര്‍ കെ.എസ്. (36) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 1.30ന് ആയിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തനിന്നും പാലാത്ര ഭാഗത്തേക്ക് പോയ അനില്‍കുമാറി ന്റെ ബൈക്കും ചിങ്ങവനം ഭാഗത്തു നിന്നും കോഴിയുമായിവന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അനില്‍കുമാര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
മോര്‍ക്കുളങ്ങര ആനന്ദാശ്രമം സ്വദേശിയും ടാക്സി ഡ്രൈവറുമായ അനില്‍കുമാര്‍ രാത്രി കൂട്ടുകാരെ കണ്ടതിനുശേഷം തുരുത്തിയിലെ വാടക വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർ ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ചങ്ങനാശേരി പോലീസ് കേസെടുത്തു.
മാതാവ് പരേതയായ ശാന്തമ്മ. ഭാര്യ: പ്രീത. മകള്‍: നിത.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ആനന്ദാശ്രമം ശ്മശാനത്തില്‍.
ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
12:03 AM Apr 24, 2019 | Deepika.com