കൊച്ചി: ബിഷപ് മാർ ഏബ്രഹാം മറ്റത്തിന്റെയും ബിഷപ് ഡോ. സൈമണ്‍ കായിപ്പുറത്തിന്റെയും നിര്യാണത്തിൽ കെസിബിസി അനുശോചനം രേഖപ്പെടുത്തി. സുവിശേഷത്തിന്റെ വെളിച്ചം മാനവഹൃദയങ്ങളിലേക്കു പകരുന്നതിൽ, തീക്ഷ്ണതയോടും സമർപ്പണബുദ്ധിയോടുംകൂടി പ്രവർത്തിച്ച, കേരളസഭാ തനയരായ ഈ രണ്ടു പിതാക്കൻമാരും ജീവിതത്തിലും പ്രവർത്തനങ്ങളിലും ക്രിസ്തുവിനു സാക്ഷ്യം വഹിച്ചവരായിരുന്നെന്ന് കെ.സി.ബി.സി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സത്ന രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് ഏബ്രഹാം മറ്റവും ബാലസോർ രൂപതയുടെ ദ്വിതീയ മെത്രാനായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചുവന്ന ബിഷപ് സൈമണ്‍ കായിപ്പുറത്തും ക്രൈസ്തവ മിഷനറി ദൗത്യത്തിന്റെ അനുകരണീയ മാതൃകകളായിരുന്നുവെന്നു കെസിബിസി പത്രക്കുറിപ്പിൽ അറിയിച്ചു.
കെസിബിസി അനുശോചിച്ചു
01:00 AM Apr 23, 2019 | Deepika.com