തിരുവനന്തപുരം: സമ്പൂർണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട ഒരുക്കങ്ങൾ നടത്തിയത്.
ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം നടത്തും. പ്ലാസ്റ്റിക്കും ഡിസ്പോസബിൾ വസ്തുക്കളും പൂർണമായും ഒഴിവാക്കണമെന്നു കർശന നിർദേശമുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാതിരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
‘ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ഹരിതചട്ട പാലനം - സംശയങ്ങളും മറുപടികളും’എന്ന പേരിൽ കൈപ്പുസ്തകം അച്ചടിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു. എല്ലാ സ്ഥാനാർഥികൾക്കും ഈ മാർഗരേഖ നൽകി.
ഹരിതചട്ടപാലനം തെരഞ്ഞെടുപ്പിൽ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനവും സംസ്ഥാനമൊട്ടാകെ വിപുലമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്
01:00 AM Apr 23, 2019 | Deepika.com