തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടു ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മേഖലയിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്ററാകാനും 26ന് വേഗം മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
25, 26 തീയതികളിൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകരുത്.
ന്യൂനമർദം; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
01:00 AM Apr 23, 2019 | Deepika.com