കോഴിക്കോട്: പരാജയം ഉറപ്പായപ്പോൾ തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്തത് തരംതാണ രാഷ്ട്രീയമാണെന്നും തന്നെ തളര്‍ത്താമെന്ന സിപിഎം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്.
പത്തുവർഷമായി കോഴിക്കോട്ടെ ജനങ്ങൾക്ക് തന്നെ അറിയാം. കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സിപിഎം കരുതേണ്ടെന്നും എം. കെ രാഘവന് ഓര്‍മിപ്പിച്ചു.
തോൽക്കുമെന്ന് ഉറപ്പായപ്പോൾ കള്ളക്കേസ്: എം.കെ. രാഘവന്
12:39 AM Apr 23, 2019 | Deepika.com