കണ്ണൂർ: പി.കെ. ശ്രീമതിക്കെതിരായി സ്ത്രീവിരുദ്ധ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരനെതിരേ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണു കേസ്.
സ്ത്രീസമൂഹത്തേയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയെ പ്രത്യേകമായും ആക്ഷേപിക്കുന്ന തരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന് ഏജന്റ് കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ താക്കീത് ചെയ്യുകയും വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വീഡിയോ: കെ. സുധാകരനെതിരേ കേസ്
12:39 AM Apr 23, 2019 | Deepika.com