തിരുവനന്തപുരം: നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെ പൊതുജനങ്ങൾക്ക് നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും സന്ദർശനം അനുവദിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
നിയമസഭാ മന്ദിരവും പരിസരവും ഈ ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെ ദീപാലംകൃതമായിരിക്കും. 27-ന് നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പത്തിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
നിയമസഭാ ദിനാചരണം: പൊതുജനങ്ങൾക്കു സന്ദർശനാനുമതി
12:09 AM Apr 23, 2019 | Deepika.com