അനുമതിയില്ലാതെ പ്രകടനം: ഹൈബി ഈഡനെതിരേ കേസ്
12:04 AM Apr 23, 2019 | Deepika.com
കൊച്ചി: അനുമതിയില്ലാതെ രാത്രിയിൽ പ്രകടനം നടത്തിയതിനു എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെതിരേ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി 10ന് ശേഷം ചേരാനല്ലൂർ കുന്നുംപുറത്ത് പ്രകടനം നടത്തിയതിന് ചേരാനല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.