റാന്നി: ഇട്ടിയപ്പാറയില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കലാശക്കൊട്ട് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു. അങ്ങാടി നെല്ലിക്കമണ്‍ ചെമ്പന്മുഖം പുല്ലമ്പള്ളികൊച്ചുകാലായില് ഫിലിപ്പിന്റെ മകന് സന്തോഷ് ഫിലിപ്പാ(53) ആണ് ചികിത്സയ്ക്കിടെ ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിലേക്ക് നടന്ന് പോകവേ അങ്ങാടി ബൈപാസിലെ കണ്ടനാട്ട് പടിക്കല്‍ വച്ച് ശാരീരികാസ്വാസ്ഥ്യം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലമാണ് മരണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വ്യാഴാഴ്ച കരിങ്കുറ്റി മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും. ഭാര്യ: എല്‍സമ്മ സന്തോഷ്. ഏക മകള്‍: ഗ്ലോറി സന്തോഷ്.
തെരഞ്ഞെടുപ്പ് കലാശക്കൊട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥന് കുഴഞ്ഞു വീണു മരിച്ചു
11:40 PM Apr 22, 2019 | Deepika.com