ആലത്തൂർ: കൊട്ടിക്കലാശത്തിനുശേഷം മടങ്ങുകയായിരുന്ന യുഡിഎഫ് സംഘത്തിനുനേരേ ഉണ്ടായ കല്ലേറിൽ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനു പരിക്ക്. കൂടെയുണ്ടായിരുന്ന അനിൽ അക്കര എംഎൽഎയ്ക്കും എആർ ക്യാന്പിലെ ഒരു പോലീസുകാരനും പരിക്കേറ്റു. മൂവരും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
കല്ലേറിൽ പരിക്കേറ്റ കെ.ഡി. പ്രസേനൻ എംഎൽഎയും മേലാർകോട് പഞ്ചായത്ത് പ്രസിഡന്റ് എം. മായനും ആശുപത്രിയിൽ ചികിത്സതേടി. ഇതിനിടെ ആലത്തൂർ, നെന്മാറ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ കോണ്ഗ്രസ് പ്രവർത്തകർക്കുനേരെ ആക്രമണമുണ്ടായി. മുതലമട അംബേദ്കർ കോളനിയിൽ തലയ്ക്കു വെട്ടേറ്റ കോണ്ഗ്രസ് പ്രവർത്തകൻ ശിവരാജനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലേറ്; രമ്യാ ഹരിദാസിനു പരിക്ക്
01:42 AM Apr 22, 2019 | Deepika.com